National Seminar Conducted by Department of Arabic & Islamic History

National Seminar Conducted by Department of Arabic & Islamic History

അറബ് ഭാഷയുടെ ആധുനിക സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ പുതുതലമുറ തയ്യാറാവുക:  ഡോ. എ. ഐ. റഹ് മത്തുല്ല
അറബ് രാജ്യങ്ങളിലെ  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിപണന മേഖലയിൽ ഇടപെടുന്നതിനും ഇതര വ്യവസായ വാണിജ്യ ആവശ്യങ്ങൾക്കകും ലോത്തെ എല്ലാ വൻകിട രാജ്യങ്ങളും അറബിഭാഷാ പഠനത്തിന് പ്രാധാന്യം നൽകുന്ന ഇക്കാലത്ത് അറബിഭാഷയുടെ ആധുനിക സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ പുതുതലമുറ തയ്യാറാവണമെന്ന്  കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം മുൻ തലവനും ഇസ്ലാമിക് ചെയർ ഡയറക്ടറുമായ  ഡോ. എ. ഐ. റഹ്മത്തുല്ല പറഞ്ഞു.ചൈന അടക്കമുള്ള  ഏഷ്യൻ രാജ്യങ്ങളും യൂറോപ്പും  വ്യാപകമായി അറബിഭാഷാ പഠനത്തിന് പ്രാധാന്യം നൽകുമ്പോൾ, പരമ്പരാഗതമായി അറബി ഭാഷയും ചരിത്രവും പഠിക്കുവാൻ അവസരം ലഭിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾ അതിനോട് വിമുഖത കാണിക്കുന്നത് ആശാസ്യ മല്ലെന്നും അദ്ദേഹം തുടർന്നു.
മണ്ണാർക്കാട് എം.ഇ.എസ്  കല്ലടി കോളേജ് അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം   അന്താരാഷ്ട്ര  അറബി ഭാഷ  ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ  ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച  അറബിക് എക്സിബിഷൻ കല്ലടി കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ  കെ. സി. കെ സെയ്താലി  ഉദ്ഘാടനം ചെയ്തു . കാലിക്കറ്റ്  സർവ്വകലാശാല  അറബിക് വിഭാഗം പ്രൊഫസർ ഡോ. പി. ഹനീഫ മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. റസീന.എ അധ്യക്ഷതവഹിച്ചു. കോളേജ് അറബിക് വിഭാഗം ഹെഡ് പ്രൊഫ. ഫാത്തിമ ഫൗസിയ, ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം ഹെഡ് ഡോ.ടി. സൈനുൽ ആബിദ്, പ്രൊഫ. ശിഹാബ് എ.എം. ഡോ. ഫൈസൽ ബാബു, സി കെ മുഷ്താഖ് അലി, ബാഹിർ അബ്ദു റഹീം.സി, അയ്യൂബ് പുത്തനങ്ങാടി, ജുവൈരിയ വിദ്യാർത്ഥി യൂണിയൻ ഭാര വാഹികളായ  ഫായിസ് എസ്.ജെ. ജുനൈദ് കെ. മുഹമ്മദ് സലീം വി.ടി. എന്നിവർ പ്രസംഗിച്ചു