Gentral Neutrality Programme
മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് ജെന്റ്രല്‍ നൂട്രല്‍ ക്യാമ്പസാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. ക്യാമ്പസില്‍ ഈ വര്‍ഷം ബി.എ ഇക്കണോമിക്‌സ് വിഷയത്തില്‍ അഡ്മിഷന്‍ നേടിയ ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിനി റിയ ആയിഷ ലിംഗ സമത്വത്തെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ ഇതുവരെ വിവേചനം കാണിച്ചിട്ടില്ലെന്ന് റിയ പറഞ്ഞു. റിയയോടുള്ള സമീപനത്തെ കുറിച്ച് വിദ്യാര്‍ത്ഥികളും പങ്കുവെച്ചു. കോളേജിലെ ഫിസിക്‌സ വിഭാഗം അധ്യാപിക സായ്‌ജ്യോതി, ഫുഡ്‌ടെക്‌നോളജി വിഭാഗം അധ്യാധിക റസീന പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.