Accelerated Blockchain Competency Development (ABCD) Programme at MES Kalladi College
If you are interested to join Accelerated Blockchain Competency Development (ABCD) Programme conducted by ICT Academy of Kerala and IEDC MES Kalladi College Mannarkkad, kindly inform you to attend scholarship examination. Also fill the Google Form and pay the fees immediately.
Google Form
- Scholarship Examination Fee: Rs. 500/-
- Registration Closes on 6th February 2020
- Examination will be held on 10th February 2020
For Fee Payment & Other Information Contact:
Dr. Sainul Abdin K
Department of Physics - MES Kalladi College
Mob: 9895344353
- അറിയാം ബ്ലോക് ചെയിൻ ടെക്‌നോളജിയെ കുറിച്ച്
- മാറുന്ന ലോകത്ത് ഏത് കോഴ്സ് പഠിച്ചാൽ വേഗം ജോലി നേടാം എന്ന ചിന്തയാകും പലർക്കും. അങ്ങനെയുള്ളവർക്ക് ഒരുകൈ നോക്കാവുന്ന മേഖലയാണ് ബ്ലോക് ചെയിൻ.
- കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്) നടത്തുന്ന ആക്സിലറേറ്റഡ് ബ്ലോക് ചെയിൻ കോംപിറ്റൻസി ഡെവലപ്മെന്റ് (എബിസിഡി) കോഴ്സ്, ബ്ലോക് ചെയിൻ പഠനത്തിന്റെ പുത്തൻ അവസരങ്ങൾ തുറന്നിടുകയാണ്.
- എന്തുകൊണ്ട് ബ്ലോക് ചെയിൻ കോഴ്സ്?
- കാലം മാറിയതോടെ ബാങ്കുകൾ, ലോജിസ്റ്റിക് കമ്പനികൾ, ആരോഗ്യപരിപാലന സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം തന്നെ ബ്ലോക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. അതിനാൽ ബ്ലോക്ചെയിനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വ്യത്യസ്ത മേഖലകളിൽ തൊഴിൽ തേടാനാകും കൂടാതെ, വിദേശരാജ്യങ്ങളിലും നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.
- തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള ബ്ലോക് ചെയിൻ അക്കാഡമി എന്നീ സ്ഥാപനങ്ങൾ വഴി കോഴ്സ് പഠിക്കാം.
- വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇൻഡസ്ട്രി കൺസോർഷ്യത്തിന്റെയും സർക്കാരിന്റെയും അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും.
- രണ്ട് ഭാഗമായുള്ള സർട്ടിഫിക്കേഷൻ
- ബിരുദധാരികൾക്കും തൊഴിൽ ചെയ്യുന്നവർക്കും ഉപകാരപ്രദമായ പരിശീലനപരിപാടിയാണിവിടെ. ഫുൾ സ്റ്റാക് ഡെവലപ്പർ സർട്ടിഫിക്കറ്റും ത്രീ ലെവൽ ബ്ലോക് ചെയിൻ സാങ്കേതികവിദ്യാ സർട്ടിഫിക്കറ്റുമാണ് ഇതിൽ പ്രധാനം.
- 160 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഫുൾ സ്റ്റാക് കോഴ്സ്. ഫുൾ സ്റ്റാക്കിൽ മേഖലയിൽ രണ്ടുവർഷത്തെ പരിചയമുള്ള ജോലിക്കാർക്ക് കേരള ബ്ലോക് ചെയിൻ അക്കാദമിയിൽ നേരിട്ട് അപേക്ഷിക്കാം.
- കോഴ്സുകൾ
- ഫൗണ്ടേഷൻ സ്കിൽ ട്രെയിനിങ്- എച്ച്.ടി.എം.എൽ. 5, സി.എസ്.എസ്. 3, ജാവാ സ്ക്രിപ്റ്റ്, ആൻഗുലാർ ജെ.എസ്., എക്സ്പ്രസ് ജെ.എസ്., നോഡ് ജെ.എസ്., മോങ്കോ ഡി.ബി. തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഫൗണ്ടേഷൻ സ്കിൽ പ്രോഗാം. 160 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം( 30 ദിവസം).
- വർക്കിങ് പ്രൊഫഷണലുകൾക്കായി വാരാന്ത്യ സെഷനുമുണ്ട്. 84 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം( എട്ട് ആഴ്ച വരെ). ബിരുദ വിദ്യാർഥികൾക്ക് 14,400 രൂപയാണ് കോഴ്സ് ഫീ. വർക്കിങ് പ്രൊഫഷണലുകൾക്ക് 18,000 രൂപ.
- ബ്ലോക് ചെയിൻ അസോസിയേറ്റ് ട്രെയിനിങ് - ബിരുദധാരികൾക്ക് 30 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 6000 രൂപയാണ് ഫീസ്. വർക്കിങ് പ്രൊഫഷണലുകൾക്ക് 15,000 രൂപയും (ക്ലാസുകൾ ശനിയാഴ്ചകളിൽ)
- ബ്ലോക് ചെയിൻ ഡെവലപ്പർ ട്രെയിനിങ്- ബിരുദധാരികൾക്ക് ഫീസ് 20,000. കോഴ്സ് ദൈർഘ്യം 90 മണിക്കൂർ. വർക്കിങ് പ്രൊഫഷണലുകൾ: ഫീസ് 35,000. കോഴ്സ് ദൈർഘ്യം 90 മണിക്കൂർ.
- ബ്ലോക് ചെയിൻ ആർക്കിടെക് ട്രെയിനിങ് - റെഗുലർ ഫീസ് 24,000 (വർക്കിങ് പ്രൊഫഷണലുകൾക്ക് 50,000). കോഴ്സ് ദൈർഘ്യം 330 മണിക്കൂർ (30 ആഴ്ച മുഴുവൻസമയ ക്ലാസ്).
- പ്രവേശന രീതി
- ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, കംപ്യൂട്ടർ സയൻസ് ബേസിക്സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശനപ്പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. എൻജിനീയറിങ് ആൻഡ് സയൻസിൽ ബിരുദമുള്ള വിദ്യാർഥികൾക്കും വർക്കിങ് പ്രൊഫഷണലുകൾക്കും ഫെബ്രുവരി 15-ന് നടക്കുന്ന പ്രവേശനപ്പരീക്ഷയിൽ പങ്കെടുക്കാം.രജിസ്ട്രേഷൻ ഫീസ് 500 രൂപ. പ്രവേശനപ്പരീക്ഷയിൽ 60 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഫീസിനത്തിൽ 50 ശതമാനം ഇളവ് ലഭിക്കും. നിശ്ചിത മാർക്കിൽ കൂടുതൽ നേടുന്ന സ്ത്രീകൾക്ക് സൗജന്യമായി കോഴ്സ് പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 04712700813.
- എന്താണ് ബ്ലോക് ചെയിൻ ?
- ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റൽ റെക്കോഡിനെ ബ്ലോക് എന്ന് പറയാം. ഇത്തരത്തിലുള്ള പല ബ്ലോക്കുകൾ ചേർന്ന് രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക് ചെയിൻ. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികൾക്ക് ഇതിൽ ചേരാം. ഡിജിറ്റൽ വിവരങ്ങൾ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങൾ സുതാര്യമായിരിക്കും. ബ്ലോക് ചെയിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റൽ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്.
- ആഗോളതലത്തിൽതന്നെ ബ്ലോക് ചെയിൻവഴി ആയിരക്കണക്കിന് സെർവറുകളിൽ ഡേറ്റ ശേഖരിച്ചുവയ്ക്കാം. ഏത് പങ്കാളിയും കൂട്ടിച്ചേർക്കുന്ന ഡേറ്റ മറ്റുള്ളവർക്ക് അപ്പപ്പോൾ കാണാനും കഴിയും. കൃഷിമുതൽ ആരോഗ്യമേഖലയിൽ വരെ ഉപയോഗപ്പെടുത്താവുന്ന സാങ്കേതികവിദ്യയാണിത്.Source: Mathrubhumi