ഫോറൻസിക് സയൻസ് എൻട്രൻസ് അപേക്ഷ ക്ഷണിച്ചു

ഫോറൻസിക് സയൻസ് എൻട്രൻസ് അപേക്ഷ ക്ഷണിച്ചു

മണ്ണാർക്കാട് എം. ഇ.എസ് കല്ലടി കോളേജിൽ ആരംഭിച്ച പുതിയ എയ്ഡഡ് കോഴ്സായ എം. എസ് സി ഫോറൻസിക് സയൻസിന്റെ അടുത്ത അധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കമ്മ്യൂണിറ്റി, എസ് സി /എസ് ടി, മാനേജ്മെൻറ് ക്വാട്ടകളിൽ അടക്കം യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന എൻട്രൻസ് വഴിയാണ് ഇനി മുതൽ അഡ്മിഷൻ. അറുപത് ശതമാനം മാർക്കോടെ വിവിധ സയൻസ് വിഷയങ്ങളിൽ ഡിഗ്രി പൂർത്തിയാക്കിയവർക്കും അവസാനവർഷ വിദ്യാർഥികൾക്കും www.cuonline.ac.in എന്ന വെബ്സൈറ്റ് വഴി മെയ് 25 നകം അപേക്ഷിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895668814   MESKC Press Release 16/05/2021