ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു

ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു

മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ്.കല്ലടി കോളേജിൽ മീഡിയ ക്ലബിന്റെ പ്രവർത്തനോദ്ഘാടനവും ഫോട്ടോഗ്രാഫി ശില്പശാലയും പ്രശസ്ത ഫോട്ടോഗ്രാഫർ അജീബ് കോമാച്ചി ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഭാഗമായി ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ മോഹനൻ കിഴക്കുംപുറവും ക്യാമറ ടെക്നിക്സിൽ അകിയ കോമാച്ചിയും ക്ലാസ്സുകളെടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ.ടി.കെ.ജലീൽ അധ്യക്ഷനായിരുന്ന ഉദ്ഘാടന പരിപാടിയിൽ മീഡിയ ക്ലബ് കോ-ഓർഡിനേറ്റർ ഷാജിദ് വളാഞ്ചേരി , ഡോ.രഞ്ജിത്ത്.എം ,രതീഷ് .സി.കെ, ഫാബിൻ, ജുൽഫർ എന്നിവർ സംസാരിച്ചു.