കല്ലടി കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

കല്ലടി കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ 2019-20 eഅധ്യായന വർഷത്തെ മാഗസിൻ  – ആത്മാവിലെ ഒച്ചപ്പാടുകൾ- എഴുത്തുകാരനും പ്രഭാഷകനുമായ പി.എം.എ ഗഫൂർ  പ്രകാശനം ചെയ്തു.
മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.എ.എം ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്വൈസർ ഡോ.ടി.സൈനുൽ ആബിദ്, യൂണിയൻ ചെയർമാൻ അജ്മൽ മുഹമ്മദ്,മാഗസിൻ എഡിറ്റർ മുഹമ്മദ് ഷഹിൻഷാ,സ്റ്റാഫ് സെക്രട്ടറി അനു ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാലമുകുന്ദൻ മാസ്റ്റർ, സെക്രട്ടറി മൊയ്തീൻ ഒ.എ, പ്രൊഫ.പി.എം സലാഹുദ്ദീൻ, ഡോ.വി.എ ഹസീന, പ്രൊഫ.പി മുഹമ്മദലി,  യു.യു.സി  മാരായ മുഹമ്മദ് ജുനൈദ്, സുഹൈൽ സി.പി എന്നിവർ സംസാരിച്ചു. സ്റ്റാഫ് എഡിറ്റർ പ്രൊഫ.പി സിറാജുദ്ദീൻ സ്വാഗതവും യൂണിയൻ സെക്രട്ടറി മെഹ്ജുബ റിസ്നി നന്ദിയും പറഞ്ഞു.
Photo:
മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്  മാഗസിൻ എഴുത്തുകാരൻ പി.എം.എ ഗഫൂർ മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീറിന് നൽകി പ്രകാശനം ചെയ്യുന്നു