എം.ഇ.എസ്. കല്ലടി കോളേജ് ഗസ്റ്റ് അധ്യാപക ഒഴിവ്

എം.ഇ.എസ്. കല്ലടി കോളേജ് ഗസ്റ്റ് അധ്യാപക ഒഴിവ്

മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിസിക്സ്, ഫോറൻസിക് സയൻസ്, അറബിക്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്,മലയാളം, ഹിന്ദി,  സുവോളജി, ഫിസിക്കൽ എജ്യൂക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുളളവരും തൃശൂർ കോളേജ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് റെജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ ഈ മാസം 28 ന് മുമ്പായി കോളേജ് വെബ്സൈറ്റ് (www.meskc.ac.in) മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇൻറ്റർവ്യൂ തിയ്യതി ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. Press Release MESKC 22/05/2021

Click here to apply