അയ്ദിൻ വിദ്യാഭ്യാസ പദയാത്രയ്ക്ക് തുടക്കമായി

അയ്ദിൻ വിദ്യാഭ്യാസ പദയാത്രയ്ക്ക് തുടക്കമായി

അയ്ദിൻ വിദ്യാഭ്യാസ പദയാത്രയ്ക്ക് തുടക്കമായി   മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ പ്രോജക്ട് “അയ്ദിൻ”ന്റെ ലോഗോ പ്രകാശനം കോളേജ് പ്രിൻസിപ്പാൾ ശിഹാബ് സർ നടത്തി. ‘പഠിക്കുക , അറിയുക, പകരുക’ എന്നതാണ് അയ്ദിൻ എന്ന വിദ്യാഭ്യാസ പ്രോജക്ടിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെ മഹത്ത്വവും പ്രാധാന്യവും തിരിച്ചറിയുന്നതിനും സമൂഹത്തിലേക്ക് അറിവ് വ്യാപിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള പ്രോജക്ടുകൾ സഹായകമാണ്. വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വലിയ വാതിൽ സമൂഹത്തിനു മുന്നിൽ തുറക്കുന്നു. അതുപോലെ തന്നെ സമൂഹത്തിൽ നില നിൽക്കുന്ന പല പ്രശ്നങ്ങളിലും ഇടപ്പെടുന്നതിന് വിദ്യഭ്യാസം ആവശ്യമാണ്. അതുകൊണ്ടു തന്നെ “അയ്ദിൻ” വിദ്യഭ്യാസ പ്രോജക്ട് സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. സെക്രട്ടറിമാരായ ഹാഷിം, ഹഫ്ന എന്നിവർ നയിക്കുന്ന ഈ പരിപാടി സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നു.
  • പത്താം ക്ലാസിലെ കുട്ടികൾക്ക് സൗജന്യ ട്യൂഷൻ, വിദ്യഭ്യാസത്തിന്റെ അവസരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ബോധവത്കരണം , നിർദ്ധനരായ 80 ഓളം വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്കൂൾ നവീകരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടം, ട്യൂട്ടി ടിസ്ട്രിബ്യൂഷൻ , ലൈഫ് ലോങ്ങ് ലേണിംഗ് എന്നിവയും “അയ്ദിൻ” എന്ന വിദ്യാഭ്യാസ പ്രോജക്ടിൽ ഉൾപെടുന്നു.